ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നല്‍കാനുള്ള മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നല്‍കാനുള്ള മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴായി. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച്‌ നടത്തിയ കൃഷിദര്‍ശന്‍ പരിപാടിയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പിന് ശേഷം ഒരാഴ്ചയായിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് നാലുകോടി 77 ലക്ഷം രൂപ.

നെടുമങ്ങാട് കാര്‍ഷിക മൊത്ത വിതരണ ചന്തയില്‍ ഡിസംബര്‍ 31വരെ 239 കര്‍ഷകര്‍ക്ക് 77 ലക്ഷം രൂപ ഹോര്‍ട്ടികോര്‍പ്പ് നല്‍കണം. പത്ത് മാസമായി കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് പണം കിട്ടാതെ. നെടുമങ്ങാട് കൃഷിദര്‍ശന്‍ പരിപാടി കാര്‍ഷിക ചന്തയില്‍ നടത്താതെ മറ്റൊരുസ്ഥലത്ത് നടത്തിയത് പ്രതിഷേധം ഭയന്നാണെന്നും കര്‍ഷകര്‍ പറയുന്നു.

കുടിശ്ശിക പണം കര്‍ഷകരിലേക്ക് എത്തുന്നതിന് ചെക്ക് മാറിവരുന്ന സമയം മാത്രമാണ് വേണ്ടി വരുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. കുടിശ്ശിക ഉടന്‍ കിട്ടുമെന്ന് കൃഷിവകുപ്പ് ഉറപ്പ് പറയുമ്പോഴും വരും മാസങ്ങളിലും മുടക്കമില്ലാതെ പണം കിട്ടാനുള്ള സംവിധാനം എവിടെയാണെന്നാണ് കര്‍ഷകരുടെ ചോദ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...