ഭോപ്പാല്‍ : പത്തൊമ്പതുകാരിയായ മകളെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലേറെയായി ബലാത്സംഗം ചെയ്തു വരികയായിരുന്ന സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഐഷ്ബാഗ് പ്രദേശത്ത് വെച്ച് തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്നു വര്‍ഷം മുമ്പ് പിതാവ് ബലാത്സംഗം ചെയ്യുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയും പ്രതി വീണ്ടും മകളെ ബലാത്സംഗം ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയാന്‍ തുനിഞ്ഞാല്‍ അമ്മയെയും അനുജനെയും വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ സംസാരിക്കുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഐഷ്ബാഗ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരും വീട്ടിലില്ലാതിരുന്ന സമയത്താണ് താന്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ പോക്സോയ്ക്കും ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ക്കും എതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.