മൂന്നു വര്‍ഷക്കാലത്തിലേറെയായി മകളെ ബലാത്സംഗം ചെയ്തു ; 45കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : പത്തൊമ്പതുകാരിയായ മകളെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലേറെയായി ബലാത്സംഗം ചെയ്തു വരികയായിരുന്ന സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഐഷ്ബാഗ് പ്രദേശത്ത് വെച്ച്‌ തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൂന്നു വര്‍ഷം മുമ്പ് പിതാവ് ബലാത്സംഗം ചെയ്യുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയും പ്രതി വീണ്ടും മകളെ ബലാത്സംഗം ചെയ്തു. സംഭവത്തെക്കുറിച്ച്‌ ആരോടെങ്കിലും പറയാന്‍ തുനിഞ്ഞാല്‍ അമ്മയെയും അനുജനെയും വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ സംസാരിക്കുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഐഷ്ബാഗ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്  ആരും വീട്ടിലില്ലാതിരുന്ന സമയത്താണ് താന്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ പോക്സോയ്ക്കും ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ക്കും എതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...