Thursday, May 8, 2025 7:03 pm

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി ; ട്രാ​വ​ൽ ഏ​ജ​ന്‍റ്​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ട്രാ​വ​ൽ ഏ​ജ​ന്‍റ്​ പി​ടി​യി​ൽ. യു.​സി കോ​ളേ​ജി​ന​ടു​ത്ത് ക​നാ​ൽ റോ​ഡി​ൽ ച​ക്കാ​ല​ക​ക്കൂ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​നീ​റാ​ണ്​ (33) ​അറസ്റ്റിലായത്. ആ​ലു​വ പോ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്. പ​ണം ന​ഷ്ട​മാ​യ മു​പ്പ​തോ​ളം പേ​രാ​ണ് ആ​ലു​വ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ൽ പാ​ക്കി​ങ്, സെ​ക്യൂ​രി​റ്റി ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ്​ നി​ര​വ​ധി പേ​രി​ൽ​ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്. ബൈ​പാ​സ് ഭാ​ഗ​ത്ത് സൊ​ലൂ​ഷ​ൻ ല​ക്സ് ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്​ സ്ഥാ​പ​നം പ്രവർത്തിച്ചിരുന്നത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഇ​യാ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ച് വി​ദേ​ശ​ത്തേ​ക്ക് മുങ്ങി.

വി​ദേ​ശ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​നു​ള്ള ലൈ​സ​ൻ​സ്​ ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​നി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി മും​ബൈ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​വി​ടെ​ നി​ന്ന്​ എ​റ​ണാ​കു​ള​ത്തെ​ത്തി നോ​ർ​ത്തി​ലെ ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. ഡി​വൈ.​എ​സ്.​പി പി.​കെ. ശി​വ​ൻ​കു​ട്ടി, ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു ദാ​സ്, എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. ഹ​രി​ദാ​സ്, എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ, കെ.​എം. മ​നോ​ജ്, എ.​എം. ഷാ​നി​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ...

പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരനെ രക്ഷിച്ച് മട്ടന്നൂർ അഗ്നിരക്ഷാ സേന

0
കണ്ണൂർ : കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി...

വെച്ചൂച്ചിറ സ്വദേശിയെ യാത്രക്കിടെ കാണാതായതായി പരാതി

0
റാന്നി: മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ...

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ ; പാർലമെന്റിൽ പൊട്ടികരഞ്ഞ് താഹിർ ഇഖ്ബാൽ എം പി

0
ദില്ലി  : പാക് പാർലമെൻറിൽ നാടകീയ രംഗങ്ങൾ. പാകിസ്താനെ ദൈവം രക്ഷിക്കട്ടെ...