പാലക്കാട് : ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി സ്വദേശി ഈശ്വരസ്വാമി കൗണ്ടറെയാണ് പോലീസ് പിടികൂടിയത്. ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നുവെന്ന പേരില്‍ ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായി. തുടർന്ന് ഈശ്വരസ്വാമി എയര്‍ഗണ്ണെടുത്ത് ഇവര്‍ക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു.
ഓടി മാറിയതിനാൽ വെടിയേൽക്കാതെ ഇവർ രക്ഷപ്പെട്ടു. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.