കോന്നി താലൂക്ക് ആശുപത്രി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നു. ആറ് നിലകളിലായി നിർമ്മാണം നടത്തേണ്ട ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനത്തിൽ ബേസ്മെൻ്റ് ഫ്ലോർ, ഗ്രൌണ്ട് ഫ്ലോർ എന്നിവ പൂർത്തിയായിരുന്നു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തിവികസന ഉൾപ്പെടുത്തി 7.5 കോടി രൂപയാണ് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചിലിക്കുന്നത്.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിൽ ഫസ്റ്റ് ഫ്ലോർ,സെക്കൻ്റ് ഫ്ലോർ,തേർഡ് ഫ്ലോർ എന്നീ നിലകളും നാലാം നിലയിലെ ലിഫ്റ്റ് റൂം എന്നിവയാണ് പൂർത്തിയാക്കേണ്ടത്. കൂടാതെ വൈദ്യുതീകരണം, അഗ്നിരക്ഷാ സജ്ജീകരണങ്ങൾ, ലിഫ്റ്റ് സ്ഥാപിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി നിർമ്മിക്കുന്ന ഒന്നാം നിലയിൽ മിനി ഓപ്പറേഷൻ തീയേറ്റർ, പുരുഷൻമാരുടെ വാർഡ്, മെഡിക്കൽ ഐ സി യു എന്നിവയാണ് സജ്ജീകരിക്കുന്നത്.

രണ്ടാം നിലയിൽ ഓപ്പറേഷൻ തീയേറ്റർ,ലേബർ റൂം,സ്ത്രീകളുടെ വാർഡ് എന്നിവയും മൂന്നാം നിലയിൽ സ്ത്രീകളുടെയും പുരുഷൻമാരുടേയും വാർഡുകൾ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 2270 ചതുരശ്ര മീറ്ററിൽ ആണ് നിർമ്മാണം നടത്തുന്നത്. പൊതുമരാമത്ത് ആർകിടെക്ച്ചറൽ വിഭാവനം ചെയ്ത കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത് പൊതുമരാമത്ത് സ്ട്രക്ച്ചറൽ വിഭാഗമാണ്. എന്നാൽ കരാർ കാലാവധിയായ പതിനെട്ട് മാസങ്ങൾ പിന്നിട്ടപ്പോഴും കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തൂണുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...