കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം. ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കളക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു. ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും അധികം വിറ്റു വരവ് ഉണ്ടായിരുന്ന ഓണച്ചന്ത പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിലേക്കാണ് മാറ്റിയത്. 25 വരെ ബീച്ചിൽ നിലനിർത്തേണ്ടിയിരുന്ന വൻ തുക മുടക്കി നിർമ്മിച്ച കെട്ടിടമാണ് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്.

ഓണച്ചന്തയുടെ സ്ഥലം മാറ്റിയത് ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വിഷയത്തിൽ ജില്ലയിലെ എംഎൽഎമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ആരോപിച്ചു. തിങ്കളാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികൾക്കായാണ് ബീച്ചിലെ ഓണച്ചന്ത മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...