കാട്ടുമൃഗമാണെന്ന തെറ്റിദ്ധരിച്ച്‌ ആദിവാസി യുവാവിനെ വെടിവെച്ചു ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച്‌ ആദിവാസി യുവാവിനെ വെടിവെച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) മൂന്നാര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വെച്ച്‌ ഉച്ചക്ക് ഒരു മണിയോടെ വെടിയേറ്റത്.

കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച്‌ വെടിവെച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ്  പോലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവെയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ശരീരത്തില്‍നിന്നും വെടിയുണ്ട പുറത്തെടുക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...