കൊല്ലം: അയല്‍വാസിയെ മദ്യലഹരിയില്‍ വെട്ടിപരിക്കേല്‍പ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചല്‍ ഏരൂരില്‍ ആണ് സംഭവം. ഏരൂര്‍ പന്തടിമുകള്‍ തോലൂര്‍ കിഴക്കേവീട്ടില്‍ സാബുവാണ് അയല്‍വാസിയായ സുരേഷ് കുമാറിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സുരേഷ് കുമാര്‍ കടയില്‍ പോയി മടങ്ങവേ മദ്യലഹരിയിലായിരുന്ന സാബു സുരേഷ് കുമാറിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷ് കുമാറിന്‍റെ മുഖത്തു കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സ്ഥിരമായി സാബു മദ്യപിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു.