ഡോളര്‍ കടത്ത് കേസ് ; എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.

15 കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.

കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്റെ  മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ  നിര്‍ണായക നടപടികള്‍. മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ശിവശങ്കറിന്റെ  നിര്‍ദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ലഫീര്‍ മുഹമ്മദിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നുവെന്നാണ് മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....