കൊല്ലം : യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ചയാള് അറസ്റ്റില്‍. പാരിപ്പള്ളി കോട്ടയ്ക്കേറം കിഴക്കേവിള വീട്ടില്‍ മഞ്ചേഷ് (32) ആണ് പിടിയിലായത്. കടമ്പാട്ട്കോണം കഴുത്തുമൂട് സ്വദേശിയായ അജേഷിനേ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. 20ന് ഓട്ടോ ഡ്രൈവറായ പ്രതിയുടെ പിതാവും അജേഷുമായി ഓട്ടോയില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മഞ്ചേഷ് അജേഷിന്റെ വീട്ടില്‍ ആയുധവുമായി എത്തി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ പ്രകാരം മുമ്പ് കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ് പി നായര്‍, രാമചന്ദ്രന്, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ അജു ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment