തിരുവനന്തപുരം: ഭാര്യപിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ചിലക്കൂര്‍ ഷാനി മന്‍സിലില്‍ ഷാനി(52) മരിച്ച കേസില്‍ ഇടവ പാറയില്‍ കാട്ടുവിളാകത്ത് വീട്ടില്‍ ശ്യാം (33) ആണ് അറസ്റ്റിലായത്. ഷാനിയുടെ മൂത്തമകള്‍ ബീനയുടെ ഭര്‍ത്താവാണ് ശ്യാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ഷാനിയും ശ്യാമും തമ്മില്‍ വീട്ടില്‍ വെച്ച് വാക്കേറ്റലും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ മരുമകന്‍ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.