Friday, July 4, 2025 11:00 am

ലോക്ക്​ഡൗണ്‍ സമയത്ത് വീടിന്​ പുറത്തിറങ്ങിയ ഇളയ സഹോദരനെ കൊലപ്പെടുത്തി ; ചേട്ടന്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : പടിഞ്ഞാറന്‍ മുംബൈയിലെ കാണ്ടിവാലിയില്‍ ലോക്ക്​ഡൗണ്‍ സമയത്ത് വീടിന്​ പുറത്തിറങ്ങിയ സഹോദരനെ കൊലപ്പെടുത്തിയയാള്‍ അറസ്​റ്റില്‍. രാജേഷ് ലക്ഷ്മി താക്കൂര്‍ എന്ന 28 കാരനാണ്​ അറസ്​റ്റിലായത്​.

ബുധനാഴ്​ച രാത്രി നിയന്ത്രണം ലംഘിച്ച്‌​ വീടിന്​ പുറത്തിറങ്ങിയ ഇളയ സഹോദരന്‍ ദുര്‍ഗേഷിനെ രാജേഷ് ആക്രമിക്കുകയായിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന മേഖലയായതിനാല്‍ പുറത്തിറങ്ങരുതെന്ന്​ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ദുര്‍ഗേഷ്​ വീട്ടില്‍നിന്നും പോയതാണത്രെ.

പുറത്തുപോയി തിരിച്ചുവന്ന ദുര്‍ഗേഷുമായി രാജേഷും ഭാര്യയും വഴക്കുണ്ടാക്കുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട്​ കുത്തുകയുമായിരുന്നു. പരിക്കേറ്റ ദുര്‍ഗേഷിനെ ഇവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ദുര്‍ഗേഷ്​ കൊവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ വീട്ടിലെത്തിയതായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...