ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി. ചിതറ സ്വദേശിയായ യുവതി കിളിമാനൂരിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. ഈ സമയത്താണ് യുവാവുമായുള്ള സൗഹൃദം സംഭവിച്ചത്. ഇൻസ്റ്റഗ്രാമിലാണ് ഷെമീറും യുവതിയും പരിചയപ്പെട്ടത്. പിന്നീട് ഷെമീർ കിളിമാനൂരിലെത്തി. 2024 മെയ് 25 ന് യുവതിയെ കിളിമാനൂരിലെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് യുവതി കിളിമാനൂരിലെ പഠനം നിർത്തി.

കുറച്ച് നാളുകൾക്ക് ശേഷം ജോലി തേടി വിദേശത്തേക്ക് പോയി.  ഷെമീർ യുവതിയെ തേടി വിദേശത്തേക്ക് എത്തി. സുഹൃത്തുക്കൾ വഴി യുവതിയുടെ താമസസ്ഥലം കണ്ടെത്തിയ ഷെമീർ നിരന്തരം യുവതിയുടെ പിന്നാലെ പോയി ശല്യം ചെയ്തു. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് എത്തിയ യുവതിയെ പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനകളടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...