എം എൽ എ എന്ന വ്യാജേന ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എം എൽ എ എന്ന വ്യാജേന ദില്ലിയിലെ ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാളെയും ഇയാളുടെ സഹായിയെന്ന പേരിൽ താമസിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദ്, സുഹൃത്ത് മനോജ് എന്നിവരാണ് പ്രതികൾ. എംഎൽഎയെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത വിനോദ് പതിനെട്ട് ദിവസത്തോളം എംഎൽഎൽഎയെന്ന പേരിൽ ജീവനക്കാരെ കബളിപ്പിച്ചാണ് ഹോട്ടലിൽ താമസിച്ചത്. രണ്ട് പേരും പണം നൽകാതെ വന്നതോടെയാണ് ഹോട്ടൽ ഉടമ പവൻ നേരിട്ടെത്തി പണം ചോദിച്ചത്.

അപ്പോഴും വിനോദ് പണം നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വിവരം പോലീസിൽ അറിയിച്ചത്. താൻ എംഎൽഎയാണെന്ന് പറഞ്ഞ് വിനോദ് ജീവനക്കാരെയും ഹോട്ടൽ ഉടമയെയും ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ വിനോദ് എംഎൽഎയല്ലെന്ന് വ്യക്തമായി. ഇയാളും ഒപ്പമുണ്ടായിരുന്ന രണ്ടാമനും യാത്രക്ക് ഉപയോഗിച്ച എംപി എന്ന ബോർഡ് വെച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎയെന്ന പേരിൽ ദില്ലിയിൽ കറങ്ങിനടന്ന ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നൽകാതെ പലതും വാങ്ങിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി...

0
തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ...

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...