ആമ്പല്ലൂര്‍ : സ്റ്റുഡിയോയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. നെന്മണിക്കര മടവാക്കര സ്വദേശി കുറ്റൂര്‍ വീട്ടില്‍ സുമേഷാണ് (25) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 നായിരുന്നു സംഭവം. ആമ്പല്ലൂര്‍ സെന്‍ററിലെ ജയന്‍സ് സ്റ്റുഡിയോയില്‍ കയറി 230000 രൂപ വിലവരുന്ന ക്യാമറ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച ക്യാമറ തൃശ്ശൂരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ പുതുക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലെ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്റ്റുഡിയോയില്‍ നിന്ന് ക്യാമറ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment