പന്തളം : ശബരിമല തീര്‍ഥാടകര്‍ക്കായി പത്ത് ദിവസംകൊണ്ട് എല്ലാം ഒരുക്കുമെന്ന് പന്തളം നഗരസഭ. എന്നാല്‍, പന്തളത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനപ്പെട്ട പല വകുപ്പുകളും എത്തിച്ചേരാതിരുന്നതും യോഗത്തില്‍ ചര്‍ച്ചയായി. വഴിവിളക്ക്, റോഡുകള്‍, കുടിവെള്ളം, ശൗചാലയം, പാര്‍ക്കിങ്, വിവിധ വകുപ്പുകളുടെ താമസസൗകര്യം, ദിശാബോര്‍ഡ്, കുളിക്കടവ് തുടങ്ങിയ സൗകര്യങ്ങളാണ് അടിയന്തരമായി ഒരുക്കേണ്ടത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കായി പത്ത് ദിവസം കൊണ്ട് എല്ലാം ഒരുക്കുo : പന്തളം നഗരസഭ
RECENT NEWS
Advertisment