പെൺ സുഹൃത്തിനെ ലോഡ്ജിൽ വരുത്തി സ്വർണമാല മോഷ്ടിച്ചു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാഹി: പെണ്‍ സുഹൃത്തിനെ ലോഡ്ജില്‍ വരുത്തി സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. മാഹിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്‌കയുമായ പെണ്‍ സുഹൃത്തിനെ വിളിച്ചുവരുത്തി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് മാല കവര്‍ന്നത്. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദിനായാണ് (44) മാഹി പോലീസ് പിടികൂടിയത്.

മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ജൂലൈ 28നാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വില്‍ക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി എസ്.പി. രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദ്ദേശപ്രകാരം മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകരയില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...