അടൂര്‍ : അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം നടത്തിയ പ്രതി 16 വര്‍ഷത്തിനുശേഷം പിടിയില്‍ . കൊല്ലം മൈനാഗപ്പള്ളി ചുനക്കര പ്രകാശ് ഭവനത്തില്‍ പ്രകാശിനെ(43)യാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
2005-ല്‍ ലാണ് കേസിനാസ്പദമായ സംഭവം. കോടതിയുടെ വാതില്‍ കുത്തിത്തുറന്ന് 9350 രൂപയും മറ്റ് തൊണ്ടിമുതലുമാണ് പ്രകാശ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പ്പോയി. അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി.യുടെ സ്ക്വാഡിലെ ഗ്രേഡ് എസ്.ഐ. അജയന്‍, ഗ്രേഡ് എസ്.സി.പി.ഒ. പ്രസന്നന്‍, സി.പി.ഒ. സുജിത്ത് എന്നിവരുടെ സംഘം പ്രതിയെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റു ചെയ്തത്.