കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനെയും വധിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനെയും വധിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.
മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടിയില്‍ അബ്ദുറഹ്മാന്‍ (54) ആണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്റെ ഭാര്യ സക്കീന (40) യ്ക്കും, മാതാവ് പാത്തുമ്മ (75) യ്ക്കും മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു. പാത്തുമ്മ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സക്കീനയെ കമ്പിവടി കൊണ്ട് മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ചെന്ന പാത്തുമ്മയേയും അബ്ദുറഹ്മാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുറഹ്മാനെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതെന്നാണ് സക്കീനയുടെ പരാതി. കമ്പിവടി കൊണ്ട് ആദ്യം തന്റെ തലക്കടിച്ച ഭര്‍ത്താവ് മാതാവ് തടയാന്‍ ചെന്നപ്പോള്‍ അവരുടേയും തലക്കടിച്ചതായി സക്കീന പറഞ്ഞു. താഴെ വീണ അവരെ പല തവണ മര്‍ദ്ദിച്ചു. അയല്‍വാസികളെത്തിയാണ് ഇരുവരേയും വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ സക്കീനയുടെ മാതാവ് പാത്തുമ്മയെ പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...