പാലക്കാട്: പാലക്കാട് യുവതി ഭര്‍തൃ വീട്ടില്‍ തിപ്പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. കിഴക്കഞ്ചേരിയില്‍ ശ്രുതി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവായ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്നാരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്. ഭര്‍തൃവീട്ടുകാരില്‍ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്നും ജാതിപറഞ്ഞ് ശ്രുതിയെ നിരന്തരം ഇവര്‍ അധിക്ഷേപിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.