പത്തനംതിട്ട നഗരം തെരുവ് നായ കയ്യടക്കി ; ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തില്‍ തെരുവ് നായ ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആരുടേയും ആരോഗ്യ നില ഗുരുതരമല്ല. ലോക്ക് ഡൗണിന് പിന്നാലെ നഗരം അടച്ചുപൂട്ടിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരുന്നു.

പരിക്കേറ്റ മുഴുവന്‍ ആളുകളേയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച പട്ടിക്ക് പേ വിഷം ഉള്ളതായി സംശയിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെമുതലാണ് നഗരത്തില്‍ പട്ടിയുടെ ആക്രമണം ഉണ്ടായത്. രാത്രികാലങ്ങളില്‍ ഇരു ചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച്‌ ചാടുന്നതും കടിക്കാന്‍ തുനിയുന്നതും പതിവാണ് . ദിവസങ്ങള്‍ക്ക് മുമ്പ്  നഗരത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തിയ ആളെയും പട്ടി കടിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...