എറണാകുളം : ഏലൂരില്‍ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവന്‍ സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
ഏലൂരിലെ വ്യവസായശാലയില്‍ ജോലിചെയ്യുകയായിരുന്നു ഇയാള്‍. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നുകളഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നത്. ഇനിയും നാലു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഏലൂര്‍ എഫ്‌എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ നവംബര്‍ 16 നാണ് കോടികളുടെ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിന്‍ഭാഗം തുരന്ന മോഷ്ടാക്കള്‍ ഇരുകടകളെയും വേര്‍തിരിക്കുന്ന ഭിത്തി തകര്‍ത്താണ് അകത്തു കയറിയത്.