ഏലൂരില്‍ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവന്‍ സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം :  ഏലൂരില്‍ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവന്‍ സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.

ഏലൂരിലെ വ്യവസായശാലയില്‍ ജോലിചെയ്യുകയായിരുന്നു ഇയാള്‍. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നുകളഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നത്. ഇനിയും നാലു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഏലൂര്‍ എഫ്‌എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ നവംബര്‍ 16 നാണ് കോടികളുടെ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിന്‍ഭാഗം തുരന്ന മോഷ്ടാക്കള്‍ ഇരുകടകളെയും വേര്‍തിരിക്കുന്ന ഭിത്തി തകര്‍ത്താണ് അകത്തു കയറിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...