3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമലയില്‍ മണ്ഡലപൂജ മഹോത്സവകാലത്ത് ഒരാഴ്ചയ്ക്കിടെ എക്‌സൈസ് വകുപ്പ് 3.5 ലിറ്റര്‍ വിദേശമദ്യവും 16 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നീ താത്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇവ കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ടെടുത്തതെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ജയരാജ് അറിയിച്ചു.

ഒരു അബ്കാരി കേസും 682 കോട്ട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റാളുകളിലും ജീവനക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും സ്ഥിരമായി മദ്യവില്‍പ്പന നടത്തിവന്ന കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് അനധികൃത മദ്യവില്‍പ്പനയ്ക്ക് അറസ്റ്റിലായത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടാകുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...