പത്തനംതിട്ട : പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്ധ്യവയസ്ക്കന്‍ പിടിയിലായി. അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്. ഐപിസി 509 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട രണ്ടാമനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. വീട്ടില്‍ നിന്നാണ് നന്ദനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഏതാനും മാസങ്ങള്‍ക്ക് നന്ദനനെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചിരുന്നു.
നന്ദന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിരമായി ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു നഗ്നതാ പ്രദര്‍ശനം. മുണ്ടും ഷര്‍ട്ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഹെല്‍മറ്റും മാസ്‌കും ധരിച്ചാണ് ഇവർ എത്താറുള്ളതെന്ന് കുട്ടികൾ പറഞ്ഞു.