നാലുവയസ്സുകാരനെ കൊലപ്പെടുത്തി അലമാരയിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : സ്വര്‍ണം കവര്‍ന്ന്​ നാലുവയസ്സുകാരനെ വായില്‍ തുണി തിരുകി അലമാരയില്‍ അടച്ച്‌ കൊലപ്പെടുത്തിയ അയല്‍ക്കാരിയെ മണവാളക്കുറിച്ചി പോലീസ് അറസ്റ്റ് ചെയ്തു. കടിയപട്ടിണം ഫാത്തിമ തെരുവില്‍ അന്‍പിയത്തില്‍ ജോണ്‍ റിച്ചാര്‍ഡ്സ്​-സഹായഷീജ ദമ്പതികളുടെ മകന്‍ ജോഹന്‍ (4) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ഫാത്തിമയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പരിസരത്തെ കുട്ടികളുമായി കളിക്കാന്‍ പോയ ജോഹന്‍ ഉച്ചയായിട്ടും മടങ്ങിവരാത്തത്തിനെ തുടര്‍ന്ന് മാതാവ് മണവാളക്കുറിച്ചി പോലീസില്‍ പരാതി നല്‍കി. അതിനി​ടെ കുട്ടിയെ കാണാനി​ല്ലെന്ന് പറഞ്ഞുള്ള കാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അന്വേഷണം ശക്തമാക്കിയ പോലീസ് കുട്ടിയുടെ അയല്‍വാസിയായ സ്ത്രീയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ ഫാത്തിമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാര തട്ടില്‍ വായില്‍ തുണി തിരികിയ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തി. രോഷാകുലരായ നാട്ടുകാര്‍ ഫാത്തിമയുടെ വീട് അടിച്ചുതകര്‍ത്തു. കടിയ പട്ടിണത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...