കോട്ടയം: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്‌ബേല്‍ വീട്ടില്‍ അജേഷ് കെ.ആര്‍ (42) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയുമായി അജേഷ് പരിചയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും അതിനിടെയാണ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി അജേഷ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത്.
പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്ന് അജേഷ് പിന്‍മാറിയതോടെയാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വീട്ടമ്മയ്ക്ക് മനസിലായത്. ഇതേത്തുടര്‍ന്ന് വീട്ടമ്മ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അജേഷിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.