ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാരത്തിന്റെ മത്ത് തലക്ക് പിടിക്കാത്ത ഗാന്ധീയൻ സ്‌നേഹം ഹൃദയത്തിൽ സൂക്ഷിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. എം ലിജു പറഞ്ഞു. മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട വൈ എം. സി. എയിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് മരണം വരെ കാത്തിരിക്കേണ്ടിവന്നു. കാലം തെളിയിച്ച കരുത്തനായ നേതാവിന്റെ സ്മരണ രാജ്യത്തെയും പാർട്ടിയെയും ശക്തിപ്പെടുത്തും. ഇനി കേരളത്തിന്റെ ചരിത്രം എഴുതുന്ന ഏതൊരാൾക്കും കേരളത്തിന്റെ നൂതനവികസനങ്ങൾക്ക് പുതിയ അധ്യായം കുറിക്കാൻ കഴിയും. ആധുനിക കേരളത്തിന്റെ ശില്പിയായി ഉമ്മൻചാണ്ടി അറിയപ്പെടുമെന്നും ദാരിദ്ര്യനിർമ്മാർജനം അദ്ദേഹം കാട്ടിയ വഴികളിലൂടെ ആയിരിക്കുമെന്നും അത് കേരളത്തിന്റെ പുതിയ ചരിത്രമായി മാറുമെന്നും ലിജു പറഞ്ഞു.

ചടങ്ങിൽ ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മഹിള കോൺഗ്രസ്സ്ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ്, യു ഡി എഫ് കൺവീനർ എ ഷംസുദീൻ, മുൻ ഡി സി സി പ്രസിഡന്റ് പി മോഹൻരാജ്, എ സി മുൻ അംഗം മാലത്ത് സരളാദേവി, കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ലാലി ജോൺ, മഹിളാ കോൺഗ്രസ് മുൻ പ്രസിഡണ്ട് കുഞ്ഞുഞ്ഞമ്മ ജോസഫ്, ലീല രാജൻ, മഹിള കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പ്രസീത രഘു,ഐക്യ രാഷ്ട സംഘാടന വികസന വിഭാഗം മുൻ തലവൻ ജോൺ സാമുവേൽ, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. എ സുരേഷ് കുമാർ, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സുധ നായർ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം ,മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ, അഡ്വ ബിബിത ബാബു, സുജ ജോൺ, ബിനു എസ്. ചക്കാലയിൽ, ഏബൽ മാത്യു, അനൂപ് മോഹൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...