എം.ജി സര്‍വകലാശാലയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രചരണം അപലപനീയം – മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എം.ജി സര്‍വകലാശാലയെ തകര്‍ക്കുന്നരീതിയിലുള്ള പ്രചരണം അപലപനീയമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നായ എംജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നടന്നു വരുന്നതിനിടെ സര്‍വ്വകലാശാലയെ തകര്‍ക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്നത് അപലപനീയമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സര്‍വ്വകലാശാലയാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വ്വകലാശാലയെ രാജ്യന്തരനിലവാരത്തില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചത്. ഇത്തരം കാര്യങ്ങള്‍ മറച്ചുപിടിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണ്. ഏകജാലക പ്രവേശനം അവസാനിച്ചെന്നും കോളേജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...