വില്‍പ്പനക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കണ്ടിയൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് മാവേലിക്കര പോലീസിന്റെ പിടിയിലായി. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് (29) ആണ് അറസ്റ്റിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

ബാറും ബിവറേജസും തുറക്കാത്ത സാഹചര്യത്തില്‍ അവസരം മുതലെടുത്ത് വന്‍ വിലക്ക് വില്‍ക്കുവാനായി സൂക്ഷിച്ചതാണ് മദ്യമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവരെ സംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പിയിലെ ബ്രാന്‍ഡിംഗ് ഉള്‍പ്പടെയുള്ളവയില്‍ സംശയമുള്ളതായും ഇതില്‍ വിശദമായ പരിശോധന നടക്കുമെന്നും പോലീസ് അറിയിച്ചു.

മാവേലിക്കര ഇന്‍സ്‌പെക്ടര്‍ ജി പ്രൈജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ് ഐമാരായ പദ്മകുമാര്‍, ആനന്ദകുമാര്‍, ശിവപ്രസാദ്, എ എസ് ഐ രാജഷ് ചന്ദ്രന്‍, സിപിഒമാരായ കെ അല്‍അമീന്‍, സുനില്‍കുമാര്‍ കെ വി എന്നിവര്‍ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...