തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി സ്ട്രോ) ഒരാൾ പിടിയിൽ. ഇടമലക്കുടി സ്വദേശിയായ മോഹൻരാജിനെ (41)യാണ് അറസ്റ്റുചെയ്തത്. മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റെയ്‌ഞ്ച് ഓഫീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ലഹരിവേട്ട. സംസ്ഥാനത്ത് ആദ്യമായാണ് വൈക്കോൽ കറുപ്പ് പിടികൂടുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. അതിനാൽ വിശദമായിത്തന്നെ അന്വേഷിക്കാനാണ് തീരുമാനം. കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് വൈക്കോൽ കറുപ്പ്.‌

വ്യാഴാഴ്ച അർ‍ധരാത്രി 12.45-ന് മൂന്നാർ ടൗണിൽനിന്നാണ് ഇയാളെ പിടികൂടിയത്. തേനിയിൽനിന്നുള്ള ബസിൽ പ്ലാസ്റ്റിക് കവറുകളിലാക്കി വൈക്കോൽ കറുപ്പ്, മറ്റൊരു ബിഗ്ഷോപ്പറിൽ പൊതിഞ്ഞ് കൊണ്ടുവരുകയായിരുന്നു. ഇയാൾ ലഹരിവസ്തുക്കൾ കടത്തുന്നതായി നേരത്തേതന്നെ എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. രണ്ടുമാസമായി പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇടുക്കി അസി. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തേനിയിൽനിന്ന് ബസിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ മറ്റെന്തെങ്കിലും മാർഗത്തിൽ ഇടമലക്കുടിയിലേക്ക് കൊണ്ടുപോകുകയാണ് പതിവെന്നും കണ്ടെത്തി.

എത്രകാലമായി ഈ ലഹരി മൂന്നാറിൽ എത്തിച്ചിരുന്നുവെന്നും മറ്റുസ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടോ എന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതിയും അന്വേഷിക്കും. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണൻ, ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...