ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാത്തത് ചോദ്യം ചെയ്ത തട്ടുകട ഉടമയെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാത്തത് ചോദ്യം ചെയ്ത തട്ടുകട ഉടമയെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു. ചാലക്കുടി പോട്ടയില്‍ മാര്‍ച്ച്‌ 26ന് നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോട്ട പെട്രോള്‍ പമ്പിനു സമീപമുള്ള തട്ടകടയുടെ ഉടമ ജോബിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ചാലക്കുടി വെള്ളാംചിറ സ്വദേശി രാജേഷായിരുന്നു ആക്രമിച്ചത്. പ്രതിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ പോകുകയായിരുന്നു. ഇക്കാര്യം, തട്ടുക്കട ഉടമ ജോബി, രാജേഷിന്റെ വീട്ടില്‍ അറിയിച്ചു.

ഇതില്‍ പ്രകോപിതനായി രാജേഷ്, ജോബിയെ ബൈക്കില്‍ ബലമായി പിടിച്ചുക്കൊണ്ടുപോയി. പണം നല്‍കിയില്ലെന്ന കാര്യം തെറ്റാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതെ വന്നപ്പോള്‍ തട്ടുക്കട ഉടമയെ കരിങ്കല്ലുക്കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കൂട്ടുപ്രതി അക്ഷയ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....