മലയിന്‍കീഴ് : ഭാര്യ മരിച്ച് അഞ്ചാം ദിവസം വ്യാപാരിയായ ഭര്‍ത്താവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് ട്രഷറി റോഡിനു സമീപം കട നടത്തുന്ന കണ്ടല കുളപ്പള്ളിവിളാകം നന്ദനം വീട്ടില്‍ എസ്.പ്രഭാകരന്‍ നായര്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ എട്ടാംതീയതി രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മഞ്ജുഷയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെ ങ്കിലും ഹൃദയാഘാതം മൂലം മരിച്ചു. മഞ്ജുഷയുടെ സഞ്ചയനകര്‍മം ഞായറാഴ്ചയായിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രഭാകരന്‍ നായരുടെ മരണം. ഈ ദമ്പതിമാര്‍ക്ക് മക്കളില്ല. ശനിയാഴ്ച ഊണ് കഴിഞ്ഞ് വീട്ടിലെ മുറിയില്‍ കയറിയ പ്രഭാകരന്‍നായരെ പിന്നീട് തൂങ്ങിമരിച്ചനിലയിലാണ് ബന്ധുക്കള്‍ കണ്ടത്.
ഭാര്യയുടെ സഞ്ചയന ദിവസം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment