പാലക്കാട് : കൊടുവായൂര്‍ ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. കൊടുവായൂര്‍ എത്തനൂര്‍ കല്ലങ്കാട്ടിലെ ഭാര്യവീട്ടിലേക്ക് എത്തിയ രമേശ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇടനെ ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അല്പസമയത്തിനുശേഷം കൂടുതല്‍ പെട്രോള്‍ ഒഴിച്ച് വീണ്ടും തീകൊളുത്തുകയായിരുന്നു. ഇയാളും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യ ഇള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായി പുതുനഗരം എസ്.ഐ. കെ. അജിത് പറഞ്ഞു. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം വിട്ടുനല്‍കിയ മൃതദേഹം സംസ്‌കരിച്ചു.