തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബെവ്കോ ഔട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാൽ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞ് കിടക്കുകയാണ്.
രണ്ട് ദിവസം മദ്യം കിട്ടിയില്ല ; യുവാവ് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment