എടത്വ : ബൈക്ക് അപകടത്തില്‍ മരിച്ച റോജന്റെ സംസ്ക്കാരം നാളെ മൂന്നു മണിക്ക് എടത്വ സെന്റ് ജോര്‍ജ് ഫെറോനാ പള്ളി സെമിത്തേരിയില്‍ നടക്കും. എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എന്‍.റ്റി. ചാക്കോയുടേയും കത്രിനാമ്മ ചാക്കോയുടേയും മകനാണ് കര്‍ഷകനായ ആന്റണി സി. (റോജന്‍-41). വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് എടത്വായില്‍ നിന്ന് ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് അപകടമുണ്ടായത്.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് റോജനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ വെളളിയാഴ്ച വൈകുന്നേരം 4.30 നാണ് റോജന്‍ മരിച്ചത്. തകിടിയില്‍ കുടുംബാംഗം അമ്പിളി ജോസഫ് ആണ് ഭാര്യ. റാണി സിബി, റിന്‍സി ജോഷി, തോമസ് നെല്ലിക്കുന്നത്ത്, പരേതനായ റോയി ചാക്കോ ആണ് സഹോദരങ്ങള്‍.