എടത്വ ബൈക്ക് അപകടത്തില്‍ മരിച്ച റോജന്റെ സംസ്ക്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ : ബൈക്ക് അപകടത്തില്‍ മരിച്ച  റോജന്റെ സംസ്ക്കാരം നാളെ മൂന്നു മണിക്ക് എടത്വ സെന്റ്  ജോര്‍ജ് ഫെറോനാ പള്ളി സെമിത്തേരിയില്‍ നടക്കും. എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എന്‍.റ്റി. ചാക്കോയുടേയും കത്രിനാമ്മ ചാക്കോയുടേയും മകനാണ് കര്‍ഷകനായ ആന്റണി സി. (റോജന്‍-41). വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് എടത്വായില്‍ നിന്ന് ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച്‌ അപകടമുണ്ടായത്.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് റോജനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ വെളളിയാഴ്ച വൈകുന്നേരം 4.30 നാണ് റോജന്‍ മരിച്ചത്. തകിടിയില്‍ കുടുംബാംഗം അമ്പിളി ജോസഫ് ആണ് ഭാര്യ. റാണി സിബി, റിന്‍സി ജോഷി, തോമസ് നെല്ലിക്കുന്നത്ത്, പരേതനായ റോയി ചാക്കോ ആണ് സഹോദരങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...