തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മൂലം മരണം. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ശേഷം ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.