കെ.എം.ഷാജിയുടെ വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? : റിജില്‍ മാക്കുറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസില്‍ വിജിലന്‍സിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ താക്കോല്‍ സുരേന്ദ്രനെ അമിട്ട് ഷാജി ഏല്‍പ്പിച്ചിട്ടുണ്ടോ?

അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി.രമേശന്‍ പോലീസില്‍ പരാതി നല്‍കി. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അപര സ്ഥാനാര്‍ഥിയായ കെ സുന്ദരയ്ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി.വി. രമേശന്‍ പരാതി നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...