ചേര്‍ത്തല: മരുന്നടിക്കാന്‍ തെങ്ങില്‍ കയറിയ 57കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മാരാരിക്കുളത്താണ് സംഭവം. ചന്ദ്രശേഖര കുറുപ്പ് എന്ന 57കാരനാണ് മരിച്ചത് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന ബാബു രോഗം ബാധിച്ച തെങ്ങിന് മരുന്ന് തളിയ്‌ക്കാനാണു കയറിയത്. തുടര്‍ന്ന് അബോധാവസ്‌ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ ചേര്‍ത്തല അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അഗ്‌നിശമന സേനാംഗങ്ങളും മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വലയില്‍ കെട്ടി ബാബുവിനെ താഴെ ഇറക്കുകയായിരുന്നു. ഫയല്‍ ഫോഴ്‌സിന്റെ വാഹനത്തില്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.