മഞ്ചേശ്വരം: കുബണൂരില്‍ കാട്ടു പന്നിയുടെ കുത്തേറ്റ് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ. രാജേഷ്(40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു.
പരിസരവാസികള്‍ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി. മകന്‍: കവിത് രാജ്.