ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക നൽകണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക നൽകണം. വിദേശ പൗരന്മാർക്ക് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും വിസ ഫീസ് വർധിപ്പിച്ചതാണ് കാരണം. നിലവിലുള്ള നിരക്കിനേക്കാൾ 13% വരെ വർദ്ധനവാണ് പുതിയ നിരക്ക് എന്നാണ് വിവരം. വിസിറ്റ് വിസ, സ്റ്റുഡന്റ് വിസ, വർക്ക് വിസ എന്നിവയിലെല്ലാം ഈ നിരക്ക് വർധന ബാധകമാണ്. യുകെയിലും ഓസ്ട്രേലിയയിലും പഠനം ലക്ഷ്യമിട്ടു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെയാണ് ഇത് കൂടുതലായി ബാധിക്കുക. ആറുമാസത്തെ വിസിറ്റ് വിസയ്ക്ക് നേരത്തെ 12700 രൂപയാണ് യുകെ ഈടാക്കിയത്. ഇത് ഇനി മുതൽ 14000 രൂപയാകും. രണ്ടുവർഷം വരെയുള്ള വിസിറ്റ് വിസക്ക് 52392 രൂപയാണ് പുതിയ നിരക്ക്. അഞ്ചുവർഷത്തേക്കുള്ള വിസിറ്റ് വിസയെങ്കിൽ 93533 രൂപ നൽകണം.

പത്തുവർഷം താമസിക്കാൻ ആഗ്രഹിക്കുന്നവർ 116806 രൂപയാണ് നൽകേണ്ടത്. റെഗുലർ സ്റ്റുഡന്റ് വിസക്ക് പുതിയ ഫീസ് 57,796 രൂപയാണ്. ഇംഗ്ലീഷ് ഭാഷ കോഴ്സുകൾ പഠിക്കാനായി ആറു മുതൽ 11 മാസത്തേക്ക് വരെ ബ്രിട്ടനിൽ പോകാൻ ആഗ്രഹിക്കുന്നവർ 23604 രൂപ നൽകണം. മൂന്നുവർഷത്തേക്ക് വരെയുള്ള കില്‍ഡ് വർക്കർ വിസയുടെ പുതിയ 84,820 രൂപയാണ്. ഇന്നവേറ്റർ ഫൗണ്ടർ വിസയ്ക്ക് 140520 രൂപയാണ് പുതിയ ഫീ. ഓസ്ട്രേലിയയിൽ വിവിധ സർവകലാശാലകൾ ട്യൂഷൻ ഫീ കുത്തനെ കൂട്ടിയിട്ടുണ്ട്. 7% വരെയാണ് വർദ്ധന. മെൽബൺ സർവകലാശാലയിൽ എൻജിനീയറിങ് പഠനത്തിന് 30.36 ലക്ഷം രൂപ പ്രതിവർഷം നൽകണം. ഇവിടെ ക്ലിനിക്കൽ മെഡിസിൻ പഠിക്കാൻ 60.6 ലക്ഷം ആണ് വാർഷിക ഫീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....