കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടയടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. തേവര എസ്.എച്ച് കോളേജിലെ വിദ്യാർഥികളും ലോ കോളേജിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. റോഡിൽ പരസ്യമായി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തേവര എസ് എച്ച് കോളേജിലെ രണ്ട് വിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തെ ഒരു ചായക്കടയിൽ എത്തിയതാണ് സംഘർഷത്തിന് തുടക്കം. ഈ സമയത്ത് ലോ കോളേജിലെ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടയടിയിൽ കലാശിച്ചത്.

നിലത്തുവീണ ഒരു യുവാവിന്റെ തലയ്ക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റു. ഈ വിദ്യാർത്ഥി പാലാരിവട്ടം പോലീസിൽ പരാതി നൽകി. കേസെടുത്തിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനുശേഷമാകും കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...