അമ്പലപ്പുഴ: പൊന്തില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അര ശര്‍ക്കടവില്‍ സില്‍വസ്റ്റര്‍ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്. ഞായറാഴ്ച നര്‍ബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തില്‍ വല ഇറക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് ഏറെ നേരം കടലില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് നര്‍ബോന തീരത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
പൊന്തില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ വീണ് മുങ്ങിമരിച്ചു
RECENT NEWS
Advertisment