കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ല, പിഴയിട്ട് പോലീസ് ; അമ്പരന്ന് യുവാവ്

For full experience, Download our mobile application:
Get it on Google Play

ഹമിര്‍പൂര്‍ : ബൊലേറോ ഓടിച്ച യുവാവിന് ഉത്തര്‍ പ്രദേശ് പോലീസ് ചുമത്തിയ പിഴ ഹെല്‍മറ്റ് ധരിക്കാത്തതിന്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ ഹമിര്‍പൂര്‍ സ്വദേശിക്ക് അറിയിപ്പ് ലഭിക്കുന്നത്. പ്രശാന്ത് തിവാരിയെന്ന യുവാവിനോടാണ് അഞ്ഞൂറ് രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടത്.

നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട് പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ പതിവാകുകയാണ്. ഏതാനു ദിവസം മുന്‍പാണ് കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് പിഴയിട്ടത്. ഇയാള്‍ കാറിനുള്ളില്‍ ഹെല്‍മെറ്റ് ധരിച്ച് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. പിയൂഷ് വാഷ്ണേയ് എന്നയാള്‍ക്കാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ ട്രാഫിക് പോലീസ് പിഴയിട്ടത്. സീറ്റ് ബെല്‍ട്ട് ധരിക്കാതിരുന്ന ഓട്ടോ ഡ്രൈവര്‍ക്കും ഉത്തര്‍ പ്രദേശില്‍ പിഴ ചുമത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...