പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാല് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൂരൽ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോർട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാർച്ച് 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.20-ാം തീയതി വൈകുന്നേരം വീട്ടിൽ മൂന്നുപേർ എത്തുകയും വാഹനത്തിൽ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സുരേഷിന്റെ നാല് വാരിയെല്ലുകൾക്ക് പൊട്ടലേറ്റതായും ശരീരത്തിന് പിന്നിൽ ചൂരൽ കൊണ്ട് അടിയേറ്റതായും പരാമർശമുണ്ട്. മുഖത്തും പരിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുരുഹതയാരോപിച്ച് സുരേഷിന്റെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...