ആളൊഴിഞ്ഞ പുരയിടത്തില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടത്തില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട് തേവന്‍കോഡ് പ്രദേശത്തെ ആളൊഴിഞ്ഞ പുരയിടത്തലെ കുഴിയിലാണ് ഉദ്ദേശം അന്‍പത് വയസ്സ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ജോസ് എന്നയാളിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. കള്ളിക്കാട് സ്വദേശിയായ വിജയന്റെ സഹഉടമസ്ഥതയിലുള്ളതാണ് ഈ പുരയിടം.

കുടുംബവുമായി അകന്നു കഴിയുന്ന വിജയന്‍ ഈ ഷെഡിലാണ് അടുത്ത കാലത്തായി താമസിക്കുന്നത്. ഇതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് സ്വദേശിയായ ജോസിനെ പരിചയപ്പെടുകയും ഇവര്‍ ഇവിടെ ഒത്തു കൂടുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ മദ്യ ലഹരിയില്‍ കുഴിയില്‍ വീണാതാണോയെന്നും സംശയം ഉണ്ട്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...