ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മകന് ജീവപര്യന്തം തടവ്. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജസ്റ്റിസ് രാഹുല്‍ ബിഷ്ണോയിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചത്.
2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നവംബര്‍ 16-ാം തീയതിയാണ് ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അമ്മയ്ക്ക് സംരക്ഷണകവചം തീര്‍ക്കേണ്ടയാളാണ് മകന്‍. എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തത്. അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.