മകൻ ബലാത്സംഗം ചെയ്ത അമ്മ ജീവനൊടുക്കി ; കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മകന് ജീവപര്യന്തം തടവ്. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജസ്റ്റിസ് രാഹുല്‍ ബിഷ്ണോയിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചത്.

2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നവംബര്‍ 16-ാം തീയതിയാണ് ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അമ്മയ്ക്ക് സംരക്ഷണകവചം തീര്‍ക്കേണ്ടയാളാണ് മകന്‍. എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തത്. അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശത്തേക്ക് കടക്കാൻ തൊപ്പിയുടെ നീക്കം ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്

0
കൊച്ചി : സുഹൃത്തുക്കളുടെ നഗ്നദൃശ്യം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പി എന്ന...

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും ; പ്രതിസന്ധി ഉണ്ടാകില്ലെന്ന് വി...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍...

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പോലീസ്

0
കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി...

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

0
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ...